അതിഥി തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം.പേട്ട സി.ഐ ക്ക് പരിക്ക്.
നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ സംഘര്‍ഷവും കല്ലേറുമുണ്ടായി.
കല്ലേറില്‍ പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റു. ഒരുവാതില്കോട്ടയ്ക്കു സമീപം ഒരു മാളിന്‍റെ നിര്‍മാണത്തിനെത്തിയ 670തോളം തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിത്.
തിരുവനന്തപുരത്തെ മാളിന്‍റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.മറ്റ് ജില്ലകളില്‍ നിന്നുള്ള പല തൊഴിലാളികളും മടങ്ങിപ്പോയെങ്കിലും ജില്ലയില്‍ നിന്നുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ക്യാമ്പിലുള്ളവരില്‍ ചിലര്‍ പല അസുഖങ്ങളടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നാട്ടിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ നടന്ന കല്ലേറില്‍ പേട്ട സിഐ ക്ക് തലക്ക് പരിക്കേറ്റു. പ്രതിഷേധം ശക്തമായതോടെ തൊഴിലാളികളുമായി പൊലീസ് ചർച്ച നടത്തി. മടങ്ങിപ്പോകുന്നതിന് നടപടി എടുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.