അന്ന് നിപാ രാജകുമാരി..!!! ഇന്ന് കൊറോണ റാണി..!!! കെ.കെ. ശൈലജ ടീച്ചറെ അപമാനിച്ച് മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ അപമാനിച്ച് കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നിപാ കാലത്ത് ആരോഗ്യമന്ത്രി ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’ ആയിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഇപ്പോള്‍ ‘കൊവിഡ് റാണി’യാകാന്‍ ശ്രമിക്കുന്നതുപോലെയാണ് അന്ന് ‘നിപാ രാജകുമാരി’ ആകാന്‍ ശ്രമിച്ചതെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ വേദിയിലിരിക്കെയാണ് മുല്ലപ്പള്ളി ടീച്ചറെ അപമാനിച്ചത്.

അതേസമയം, പ്രവാസികളെ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം തിരുവനന്തപുരത്ത് തുടങ്ങി. യുഡിഎഫ് നേതാക്കളും ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. പ്രവാസികളോടുള്ള ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിറവേറ്റുന്നില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular