500 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസ് ആക്കുന്നു; തിരിച്ചടി കൂടുതലും മലബാറിലെ യാത്രക്കാര്‍ക്ക്..; സ്റ്റോപ്പുകള്‍ കുറയും, നിരക്കുകൂടും

രാജ്യമാകെ അഞ്ഞൂറിലേറെ പാസഞ്ചര്‍ വണ്ടികള്‍ ഉടന്‍തന്നെ എക്‌സ്പ്രസുകളായി മാറും. ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 10ലധികം തീവണ്ടികൾ എക്സ്പ്രസ്സുകളാവും. വേഗംകൂട്ടിയും സ്റ്റോപ്പുകള്‍ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്‌സ്പ്രസുകളാക്കുന്നത്.

കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ, പാസഞ്ചറുകള്‍ എന്നന്നേക്കുമായി നിര്‍ത്താനുള്ള നീക്കമാണോ ഇതെന്നു വ്യക്തമല്ല. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാസഞ്ചറുകള്‍ എക്‌സ്പ്രസുകളാക്കി മാറ്റുമ്പോള്‍ നിരക്കുകൂടും. ഒട്ടേറെ സ്റ്റേഷനുകള്‍ ഇല്ലാതാവും. റെയില്‍വേക്ക് പാസഞ്ചറുകള്‍ ലാഭകരമല്ല. ചെറിയ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തനച്ചെലവും കൂടുതലാണ്. ലോക്കല്‍വണ്ടികളിലൊന്നും ഇപ്പോള്‍ റിസര്‍വേഷന്‍ കോച്ചുകളില്ല. എക്‌സ്പ്രസുകളില്‍ റിസര്‍വേഷന്‍ കോച്ചുകളുണ്ടാവും

എക്‌സ്പ്രസ് ആക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ പ്രധാന തീവണ്ടികള്‍

• തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603)

• മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ (56654)

• കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650/56651)

• മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324/56323)

• മംഗളൂരു-ഗോവ പാസഞ്ചര്‍ (56640/56641)

• പാലക്കാട്-തിരുച്ചിറപ്പള്ളി പാസഞ്ചര്‍ (56712/56713)

• നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ (56363/56362)

• നാഗര്‍കോവില്‍-കോട്ടയം (56304)

• ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ (56365/56366)

• പുനലൂര്‍-മധുര പാസഞ്ചര്‍ (56700/56701)

• പാലക്കാട്-തിരുച്ചെന്തൂര് (56769, 56770)

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular