കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയില്‍ ലത്തീഫ് (42 ) ആണ് മരിച്ചത്. ദുബായില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു.

ദുബായിയിലെ താമസകേന്ദ്രത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 238 ആയി.

അതേസമയം, ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 1939 ആയി ഉയര്‍ന്നു. എണ്ണായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular