അമിത ബില്‍; കെ.എസ്.ഇ.ബിക്കെതിരേ കാനം രാജേന്ദ്രന്‍

വൈദ്യുതി ബില്ലുകളിലെ അപാകതകളില്‍ അതൃപ്തി പരസ്യമാക്കി സിപിഐഎം. വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലിനെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് സിപിഐഎം നിര്‍വാഹക സമിതിയുടെ ആവശ്യം. നാല് മാസം ഉപയോഗിച്ച വൈദ്യുതിയുടെ യൂണിറ്റ് കണക്കാക്കി ശരാശരിയെടുത്ത് ബില്‍ നല്‍കിയെന്ന് വൈദ്യുതി ബോര്‍ഡിന്റെ വിശദീരണത്തില്‍ ഉപഭോക്താക്കള്‍ തൃപ്തരല്ല. ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്‍ നല്‍കിയ നടപടിയിന്മേല്‍ എന്ത് ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

കാനം രാജേന്ദ്രന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി വൈദ്യതി ബില്ലിലെ അപാകതകള്‍ക്കെതിരെ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം തുടരുന്നതിനിടെയാണ് സിപിഐഎമ്മും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അടിക്കടിയുള്ള ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോകത്തിനാകെ ദുരിതം സമ്മാനിച്ച മഹാമാരിയുടെ കാലത്തും നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 20ന് പ്രതിഷേധദിനമായി ആചരിക്കാനും നിര്‍വാഹകസമിതി ആഹ്വാനം ചെയ്തു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular