അശ്ലീല കമന്റിട്ടയാളെ നേരില്‍ കണ്ട്‌ നടി ചോദിച്ചു; എന്തിനാണ് അങ്ങിനെയൊരു കമന്റിട്ടത്…? മറുപടി കേട്ടതിന് ശേഷം നടി ചെയ്തത്…

സ്ത്രീകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അധിക്ഷേപത്തിനെതിരെ പലരും തക്കതായ മറുപടിയുമായി രംഗത്തെത്താറുണ്ട്. അതേപോലെ ചിലര്‍ നിയമപരമായ നടപടി സ്വീകരിക്കാറുമുണ്ട്. യുവതലമുറ നടിമാരും ഇത്തരത്തില്‍ നിലപാട് എടുക്കാറുണ്ട്..

തന്റെ ഒരു ഫോട്ടോയ്ക്കു താഴെ വന്ന അധിക്ഷേപകരമായ കമന്റിനെക്കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ആ സംഭവത്തില്‍ പരാതി നല്‍കിയിരുന്നതനുസരിച്ച് സൈബര്‍ സെല്ലില്‍ നിന്നു വിളിപ്പിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് അപര്‍ണ. കമന്റ് ചെയ്ത ആളെ അവിടെവച്ചു കണ്ടെന്നും അയാള്‍ നല്‍കിയ വിശദീകരണത്തെക്കുറിച്ചും അപര്‍ണ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അപര്‍ണ ഇക്കാര്യം പറയുന്നത്.

അപര്‍ണയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ..

അജിത്കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ADGP മനോജ്‌ എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു, തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണം ഉണ്ടാവുകയും ഇന്ന് രാവിലെ സൈബർ സെൽ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു.
സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ ഞാൻ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്റ് ചെയ്തു എന്ന് മാത്രമായിരുന്നു, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി, എന്താല്ലേ… !!!

എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്, അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി.

പരാതി നൽകാൻ എനിക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയ മാധ്യമസുഹൃത്തിനും, ADGP മനോജ്‌ എബ്രഹാം സാറിനും, സൈബർ പോലീസ് SI മണികണ്ഠൻ സാറിനും, ജിബിൻ ഗോപിനാഥ്‌ & തിരുവനന്തപുരം വനിത സെല്ലിലെ ഉദ്യോഗസ്ഥർക്കും ഞാൻ ആത്മാർഥമായ നന്ദി അറിയിക്കുന്നു.
നന്ദി Keralapolice !

FOLLOW US: pathram online latest news

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...