ചൈനീസ് കമാന്‍ഡിങ് ഓഫീസറും കൊല്ലപ്പെട്ടു; ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുന്നു

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സന്നാഹങ്ങള്‍ ശക്തമാക്കി. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. സംയുക്താസേനാ മേധാവിക്കാണ് ഏകോപന ചുമതല.

അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ ചൈനീസ് സേന കരാര്‍ ലംഘനം നടത്തുകയായിരുന്നുവെന്നു സൈന്യം പത്രക്കുറിപ്പില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുഭാഗത്തുമായി ഇരുനൂറോളം ജവാന്മാരാണ് ഉണ്ടായിരുന്നത്. ദുര്‍ഘടമായ ഭാഗത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ പലരും ഏറെ താഴെയുള്ള ഗല്‍വന്‍ നദിയിലേക്കുവീഴുകയായിരുന്നുവെന്നാണു സൂചന.
കുത്തൊഴുക്കുള്ള നദിയില്‍ തിരച്ചില്‍ നടത്തി കൂടുതള്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമമാണു നടന്നുകൊണ്ടിരിക്കുന്നത്. കനത്ത ശൈത്യവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. പരുക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.

FOLLOW US: pathra online dailyhunt

Similar Articles

Comments

Advertismentspot_img

Most Popular