കോഴിക്കോട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് എട്ട് പേര്‍ക്ക്; ആകെ രോഗികള്‍ 157

കോഴിക്കോട് : ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (യുഎഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഇന്ന് രോഗമുക്തനായിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

ഒഞ്ചിയം സ്വദേശി (44 വയസ്)- ജൂണ്‍ ആറിന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തി കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലാണ്.,

ഉണ്ണികുളം സ്വദേശി (38) മെയ് 22 ന് ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായിരുന്നു. സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.

കായണ്ണ സ്വദേശിനി (24) ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്ന് ബസില്‍ തൃശൂരിലെത്തി. അവിടെ നിന്ന് സ്വന്തം വാഹനത്തില്‍ കോഴിക്കോട് വന്ന് കൊവിഡ് പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

ഒളവണ്ണ സ്വദേശികളായ സഹോദരങ്ങള്‍ (6 വയസായ പെണ്‍കുട്ടിയും 10 വയസായ ആണ്‍കുട്ടിയും)- ജൂണ്‍ നാലിന് പിതാവിനൊപ്പം ചെന്നൈയില്‍ നിന്ന് ബസില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. പിതാവ് നേരത്തെ പോസിറ്റീവായി ചികിത്സയിലാണ്.

കടലുണ്ടി സ്വദേശി (30) ജൂണ്‍ നാലിന് അബുദാബി- കൊച്ചി വിമാനത്തില്‍ എത്തി. സര്‍ക്കാര്‍ സജ്ജീകരിച്ച വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

കൊയിലാണ്ടി സ്വദേശി (50). ജൂണ്‍ 12 ന് കുവൈത്ത്- കോഴിക്കോട് വിമാനത്തിലെത്തി രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്രവപരിശോധനയില്‍ പോസിറ്റീവായി.

ചങ്ങരോത്ത് സ്വദേശി (50). ജൂണ്‍ 10 ന് സൗദിയില്‍ നിന്ന് കണ്ണൂരിലെത്തി ടാക്‌സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. സ്രവപരിശോധനയില്‍ പോസിറ്റീവായി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 157 ഉം രോഗമുക്തി നേടിയവര്‍ 60 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 96 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 66 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും മൂന്നു പേര്‍ കണ്ണൂരിലും മൂന്നു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular