മകളും മരുമകനും കാരണം വീട്ടില്‍ കയറാനാവാതെ എംഎല്‍എ മാത്യു ടി തോമസ്

സ്വന്തം വീട്ടില്‍ കയറാന്‍ കഴിയാത്ത അവസ്ഥയിലാണ് തിരുവല്ല എംഎല്‍എ മാത്യു ടി. തോമസ്. ആകെയുള്ള ആശ്വാസം വീട്ടു പടിക്കല്‍ പോയി നിന്നാല്‍ ഭാര്യയെ ഒന്നു കാണാമെന്നതാണ്. കാര്യം ഇത്രേയുള്ളൂ, മകള്‍ അച്ചുവും മരുമകന്‍ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബെംഗളൂരുവില്‍ നിന്ന് എത്തിയിട്ടുണ്ട്. എംഎല്‍എയുടെ വീട്ടില്‍ അവര്‍ 14 ദിവസത്തെ ക്വാറന്റീനിലാണ്. അതു കഴിയും വരെ മാത്യു ടി. തോമസിനു ഗൃഹപ്രവേശം നിഷിദ്ധം.

ആദ്യ 3 ദിവസം തിരുവല്ല ടിബിയില്‍ കഴിഞ്ഞു. ചട്ടപ്രകാരം അതില്‍ കൂടുതല്‍ നില്‍ക്കാന്‍ കഴിയാത്തതു കൊണ്ട് തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ പോയി. അവിടെയും 3 ദിവസം. ഇതിനിടെ പുറത്തു നിന്നു ഭക്ഷണം കഴിച്ച് ആകെ അവശനായി. ഇതോടെ പുറത്തെ ഭക്ഷണം നിര്‍ത്തി. ഗേറ്റിനു പുറത്തു ഭാര്യ തയാറാക്കി വയ്ക്കുന്ന കഞ്ഞി എടുത്തു കൊണ്ടു ടിബിയില്‍ പോയി കഴിക്കും.

തിരുവനന്തപുരത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ സ്വന്തമായി കഞ്ഞി വച്ചു കുടിക്കുകയായിരുന്നു. ഭാര്യ ഡോ. അച്ചാമ്മ അലക്‌സും രണ്ടാമത്തെ മകള്‍ അമ്മു തങ്കം മാത്യുവും വീട്ടിലുണ്ട്. ഇവരും പുറത്ത് ഇറങ്ങുന്നില്ല. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ മാത്യു ടി. വാങ്ങി ഗേറ്റില്‍ എത്തിക്കും. എംഎല്‍എയുടെ പിതാവ് റവ. ടി.തോമസിനെ സഹോദരന്റെ വീട്ടിലേക്കു മാറ്റിയിരുന്നു. അടുത്ത ശനിയാഴ്ച അച്ചുവിന്റെ ക്വാറന്റീന്‍ കഴിയും. അതിനു ശേഷമേ വീട്ടിലേക്കു പ്രവേശനമുള്ളൂ എന്ന അവസ്ഥയിലാണ് എംഎല്‍എ.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular