ജോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരി; മൃതദേഹം ആരെയും കാണിച്ചില്ല

തിരുവനന്തപുരം : പൊഴിയൂര്‍ സ്വദേശി ജോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരി. മൃതദേഹം ആരെയും കാണിക്കാന്‍ ജോണിന്റെ ഭാര്യവീട്ടുകാര്‍ കൂട്ടാക്കിയില്ല. ജോണിന് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും സഹോദരി ആരോപിച്ചു. ഭീഷണിയുണ്ടെന്ന് മരിക്കുന്നതിനു മുന്‍പ് സഹോദരിയുടെ മകനോട് പറഞ്ഞിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പരുത്തിയൂര്‍ മറിയം മഗ്ദലന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. മൂന്ന് മാസം മുമ്പാണ് ജോണ് മരിച്ചത്. ജോണിന്റേത് ആത്മഹത്യ എന്നാണ് ഭാര്യയും മക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular