കോവിഡ് എണ്ണം കുതിക്കുന്നു; മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തുന്നു…

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം കോവിഡിനെ കുറിച്ച് ജനങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം ഇനി ചുരുക്കും. കഴിഞ്ഞ രണ്ടരമാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്ന പ്രതിദിന പത്രസമ്മേളനം ഇനി ചുരുക്കും. ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍വരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ദിനംപ്രതിയുള്ള പത്രസമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍.

പ്രധാനപ്പെട്ട പ്രഖ്യപാനങ്ങള്‍ നടത്താനുള്ളപ്പോഴോ അതല്ലെങ്കില്‍ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളിലോ പത്രസമ്മേളനം മതിയെന്നാണ് തീരുമാനം. കഴിഞ്ഞ രണ്ടുദിവസങ്ങളിലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണവിധേയമായ ഘട്ടത്തില്‍ പത്രസമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് പുനരാരംഭിച്ചു.

സ്പ്രിംഗ്ലര്‍ ഡേറ്റാ വിവാദം പോലെയുള്ള വിഷയങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് പത്രസമ്മേളനം ഉപേക്ഷിച്ചതെന്ന് അന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പ്രവാസികള്‍ കൂടുതലായി നാട്ടില്‍ എത്തുന്നതോടെ ജൂലായ് പകുതിവരെ രോഗവ്യാപനത്തോത് ഉയരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular