വിസാ കാലാവധി അവസാനിച്ച അനധികൃത താമസക്കാരെല്ലാം ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് യുഎഇ

അബുദാബി: വിസാ കാലാവധി മാര്‍ച്ച് 1 ന് മുമ്പ് അവസാനിച്ച അനധികൃത താമസക്കാരെല്ലാം ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് യുഎഇ. നേരത്തേ വിസാ കാലാവധി മാര്‍ച്ച് 1 ന് പൂര്‍ത്തിയായിട്ടും രാജ്യം വിടാത്തവര്‍ ആഗസ്റ്റ് 18 ന് ശേഷം തുടര്‍ന്നാല്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് യുഎഇ വൃത്തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ രാജ്യം വിടാന്‍ ഇവര്‍ ഒരു പിഴയും അടയ്‌ക്കേണ്ടതില്ലെന്നും പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും കയ്യിലുള്ളവര്‍ക്ക് രാജ്യം വിടാമെന്നും വിദേശകാര്യ വിഭാഗമാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഓഗസ്റ്റ് 18 നു ശേഷം വീസാ കാലാവധിയില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് വിവരം.

യുഎഇയില്‍ താമസകുടിയേറ്റ വകുപ്പ് നിയമം ലംഘിച്ച് കഴിയുന്നവര്‍ക്ക് രാജ്യം വിടാനുള്ള അവസാന അവസരമാണിതെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വിദേശകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ സഈദ് റാകാന്‍ അല്‍ റാഷിദി അറിയിച്ചു. വിമാനങ്ങളുടെ ലഭ്യതയനുസരിച്ച് ഉടന്‍ രാജ്യം വിടാനാണ് നിര്‍ദ്ദേശം. ദുബായ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യം വിടുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ സൂക്ഷ്മപരിശോധനകള്‍ക്കായി അധികൃതരുമായി ബന്ധപ്പെടണം.

അല്‍ ഖിസൈസ് പൊലീസ് സ്‌റ്റേഷന്‍, സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സെന്റര്‍, ടെര്‍മിനല്‍ രണ്ടിനു സമീപമുള്ള ഡീപോര്‍ട്ടേഷന്‍ സെന്റര്‍ എന്നിവിടങ്ങളാണ് ദുബായ് ചെക്കിംഗ് സെന്ററുകള്‍. വിസിറ്റിംഗ് , ടൂറിസ്റ്റ് വിസകളുടെ കാലാവധി മാര്‍ച്ച് 1 ന് കഴിഞ്ഞവര്‍ അബൂദാബി, ഷാര്‍ജ, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നവര്‍ ആറ് മണിക്കൂര്‍ മുന്‍പേ വിമാനത്താവളങ്ങളില്‍ എത്തണം. വിമാന ടിക്കറ്റും ബോഡിങ്ങ് പാസും കയ്യില്‍ കരുതണം. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് ഒന്നിന് ശേഷം വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് നേരത്തെ അറിയിച്ച പ്രകാരം ഡിസംബര്‍ വരെ തുടരാം. അവധി ദിവസം ഒഴികെ രാവിലെ എട്ടു മണി മുതല്‍ രാത്രി 10 വരെ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular