മൂവാറ്റുപുഴയില്‍ യുവാവിന് നേരേ വധശ്രമം; പ്രതിക്കായി തിരച്ചില്‍

മൂവാറ്റുപുഴയില്‍ യുവാവിനെ വെട്ടിവീഴ്ത്തിയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. യുവാവിന്‍റെ വനിതാസുഹൃത്തിന്റെ സഹോദരനാണ് വടിവാളുമായി ആക്രമിച്ചത്. കഴുത്തില്‍ വെട്ടേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ഥി അഖിലിനെ ഗുരുതരപരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കൊച്ചിയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരന്‍ കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് നൂറ്റിമുപ്പത് കവലയ്ക്ക് സമീപമാണ് സംഭവം. മാസ്ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാളുകൊണ്ട് കഴുത്തിലും കൈയ്യിലും വെട്ടുകയായിരുന്നു. സഹോദരന്‍ വടിവാളുമായി പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിന് മുന്നറയിപ്പ് നല്‍കിയിരുന്നതാണ്.

Similar Articles

Comments

Advertismentspot_img

Most Popular