കിടപ്പുമുറിയിലെ ഏസിക്കുള്ളില്‍ നിന്ന് പുറത്ത് വന്നത് 40 പാമ്ബിന്‍ കുഞ്ഞുങ്ങള്‍

വീടിനുള്ളിലെ കിടപ്പുമുറിയിലെ ഏസിക്കുള്ളില്‍ നിന്ന് പുറത്ത് വന്നത് 40 പാമ്ബിന്‍ കുഞ്ഞുങ്ങള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മീററ്റിലെ പാവ്‌ലി ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ ശ്രദ്ധാനന്ദാണ് തന്‍റെ വീടിനുള്ളിലെ അപ്രതീക്ഷിത അതിഥികളെ കണ്ട് ഞെട്ടിയത്.

പതിവ് പോലെ ശ്രദ്ധാനന്ദ് കിടക്കാന്‍ മുറിയിലെത്തിയതായിരുന്നു. അപ്പോഴാണ് കിടക്കയില്‍ മൂന്ന് പാമ്ബിന്‍ കുഞ്ഞുങ്ങള്‍ കിടക്കുന്നത് കണ്ടത്. കുറെ കഴിഞ്ഞപ്പോള്‍ ഏസിയില്‍ നിന്ന് പാമ്ബിന്‍ കു‍ഞ്ഞുങ്ങള്‍ കട്ടിലിലേക്ക് വീണു.

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഏസിയുടെ കവര്‍ അഴിച്ചു പരിശോധിച്ചു. അതിലെ പൈപ്പിനുള്ളില്‍ നിരവധി പാമ്ബിന്‍ കുഞ്ഞുങ്ങളുണ്ടെന്ന് അവര്‍ക്ക് മനസിലായി.

സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ശ്രദ്ധാനന്ദിന്റെ വീട്ടില്‍ പാമ്ബുകളെ കാണാന്‍ തടിച്ചുകൂടി. ശേഷം നാട്ടുകാരുടെ സഹായത്തോടെ എല്ലാ കുഞ്ഞ് പാമ്ബുകളെയും ഒരു ബാഗിലാക്കി അടുത്തുള്ള വനമേഖലയില്‍ ഉപേക്ഷിച്ചു.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഉപയോ​ഗിക്കുകയോ സര്‍വീസ് നടത്തുകയോ ചെയ്തിട്ടില്ലാത്ത എയര്‍ കണ്ടീഷണറായിരുന്നു അത്. എയര്‍ കണ്ടീഷണറിനുള്ളില്‍ പാമ്ബ് കയറിക്കൂടി മുട്ടയിട്ടതാകാനുള്ള സാധ്യതയുണ്ടെന്ന് ഗ്രാമത്തിലെ മൃ​ഗ ഡോക്ടറായ ആര്‍.കെ വത്സല്‍ പറഞ്ഞു.

follow us – pathram online

Similar Articles

Comments

Advertismentspot_img

Most Popular