ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

സൗലന്റ് വാലി ദേശീയോധ്യാനത്തില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ചെരിഞ്ഞ സംഭവത്തില്‍ വന്‍ രോക്ഷമാണ് ഉയരുന്നത്. ദേശീയ തലത്തില്‍ സംഭവം ചര്‍ച്ചയായിരിക്കുകയാണ്. സിനിമ മേഖലയിലെ പലരും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ഇപ്പോള്‍ നടന്‍ കുഞ്ചാക്കോ ബോബനും സംഭവത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ;

നമ്മള്‍ പറഞ്ഞ, പഠിച്ച , എഴുതിയ ആദ്യ വാക്കുകളില്‍ ഒന്ന് …..
കാണുമ്പോഴെല്ലാം അതിശയത്തോടെയും,സന്തോഷത്തോടെയും,കൗതുകത്തോടെയും നോക്കി നിന്ന ഒന്ന് ……
ഐശ്വര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും പ്രതീകമായി കാണുന്ന ഒന്ന് …….
വിശ്വസ്തതയുടെയും സഹനത്തിന്റെയും നേര്‍കാഴ്ചയായ ഒന്ന് …….
………??’ആന’??…… ???????

Similar Articles

Comments

Advertismentspot_img

Most Popular