കൊല്ലത്ത് യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു

കൊല്ലം: നഗരത്തിനു സമീപം ഇന്നും കൊലപാതകം. കുരീപ്പുഴയില്‍ യുവാവ് മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാര്‍സലിനാണു (34) മരിച്ചത്. പ്രതി പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടില്‍ നിന്നു വിളിച്ചിറക്കി അടിക്കുകയായിരുന്നു. ഇന്നലെ കൊല്ലം നഗരത്തിലും യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതകത്തിന് കാരണം.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular