കുട്ടികളുടെ അശ്ലീലചിത്രം ‘ആചാരവെടി’ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടെ അശ്ലീലചിത്രം ‘ആചാരവെടി’ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റില്‍. വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവര്‍ക്കെതിരെയും കേസ് എടുത്തു. ആദ്യം മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേരെയും പിടികൂടാനാണ് പൊലീസ് നീക്കം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.

ഗ്രൂപ്പ് അംഗങ്ങളില്‍ പലരും വിദേശത്തുള്ളവരാണ്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തില്‍ത്തന്നെ കടുത്ത കുറ്റമാണ്. കുട്ടികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുനിസെഫാണ് കേരളത്തില്‍ ഇത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം കണ്ടെത്തിയത്.

ഈ വിവരം ഇന്റര്‍പോള്‍ മുഖേന സംസ്ഥാന െ്രെകം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏല്‍പിക്കുകയും സൈബര്‍ഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular