ബസ് യാത്രക്കാരന് കൊറോണ.. ബസിലുണ്ടായിരുന്ന കണ്ണൂര്‍ ഡിഐജി ഓഫിസിലെ ജീവനക്കാരി ക്വാറന്റീനില്‍ ; ഡിഐജി ഓഫീസ് അടച്ചു

കണ്ണൂര്‍ : ബസ് യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇതേ ബസിലുണ്ടായിരുന്ന കണ്ണൂര്‍ ഡിഐജി ഓഫിസിലെ വനിതാ ജീവനക്കാരിയോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ 29ന് ഇവര്‍ കണ്ണൂരില്‍നിന്നു ചെറുപുഴയിലേക്കു യാത്ര ചെയ്ത സ്വകാര്യ ബസിലാണു കോവിഡ് ബാധിച്ചയാള്‍ ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ ഓഫിസില്‍ വന്നിരുന്നു. ഇക്കാരണത്താല്‍ തിങ്കളാഴ്ച വരെ ജീവനക്കാര്‍ ആരും ഡിഐജി ഓഫിസില്‍ വരേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓഫിസ് അന്നുവരെ അടച്ചിടും.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular