തിയറ്റര്‍ തുറന്നാലും മരക്കാർ റിലീസ് ഉടന്‍ ഉണ്ടാവില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

കേരളത്തില്‍ തിയറ്റര്‍ തുറന്നാലും മരക്കാർ റിലീസിനെത്തിക്കാന് ഉടന്‍ കഴിയില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അറുപത് രാജ്യങ്ങളുമായി കരാര്‍ ഉണ്ടെന്നും അവിടെയെല്ലാം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ഇപ്പോള്‍ ലോകം മുഴുവന്‍ പഴയതുപോലെയാകാന്‍ പ്രാര്‍ഥിക്കുക എന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിലെത്തിയാല്‍ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്.’

‘അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാന്‍ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ. തുറന്ന ഉടന്‍ റിലീസിനില്ല. കാരണം, 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചേ റിലീസ് ചെയ്യാനാകൂ.’ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular