അണുക്കളെ കൊല്ലാന്‍ കഴിയുന്ന മാസ്‌ക് വികസിപ്പിക്കാന്‍ ഗവേഷകര്‍

അണുക്കളെ കൊല്ലാന്‍ കഴിയുന്ന മാസ്‌ക് വികസിപ്പിക്കാന്‍ ഗവേഷകര്‍. കൊവിഡില്‍ നിന്ന് രക്ഷ നേടാന്‍ ഉപയോഗിക്കുന്ന മാസ്‌ക്കുകളില്‍ നൂതന സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇന്തിയാന സെന്റര്‍ ഫോര്‍ റീജെനറേറ്റീവ് മെഡിസിന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിലെ ഗവേഷകര്‍.

സാധാരണ കൊവിഡ് സുരക്ഷക്കായി ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ അണുക്കളെ തടയുക മാത്രമേ ചെയ്യുന്നുള്ളൂ. മാസ്‌ക്കിന് വൈറസിനെ പൂര്‍ണമായും തടയാനാവില്ലെന്നുമാണ് വിവരം. പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ കൊവിഡിനെ തടയാനുള്ള പുതിയ മാര്‍ഗത്തിലേക്കുള്ള വഴിയാണ് ഇന്തിയാന സെന്റര്‍ ഫോര്‍ റീജെനറേറ്റീവ് മെഡിസിന്‍ ആന്‍ഡ് എഞ്ചിനീയറിംഗിലെ ഗവേഷകര്‍ തുറന്നിരിക്കുന്നത്. ഈ ഫേസ് മാസ്‌കില്‍ ഇലക്ട്രോസ്യൂട്ടിക്കല്‍ ബാന്‍ഡേജുകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ തന്നെയാണ് പ്രയോജനപ്പെടുത്തുക. മാസ്‌കിന്റെ ഉപരിതലത്തിലൂടെ ഇലക്ട്രിക്ക് കറന്റ് കടത്തിവിട്ട് വൈറസിനെ നശിപ്പിക്കും.

ഈ മാസ്‌ക് പരീക്ഷണം വിജയകരമാവുകയാണെങ്കില്‍ അണുക്കളിലൂടെ പടരുന്ന വിവിധതരം അസുഖങ്ങളെ പ്രതിരോധിക്കാനാവുമെന്നും വൈറസ് മാത്രമല്ല ബാക്ടീരിയ പോലുള്ള മറ്റ് സൂക്ഷ്മ ജീവികളെയും മാസ്‌ക് തടയുമെന്നും വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ തന്നെ ഇലക്ട്രോസ്റ്റാറ്റിക് സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന നിരവധി ഉപകരണങ്ങള്‍ ആരോഗ്യ മേഖലയിലുണ്ട്. ഈ ആശയമാണ് ഗവേഷകര്‍ മാസ്‌കില്‍ ഉപയോഗിക്കുന്നത്. മാസ്‌ക് കൊവിഡ് പ്രതിരോധം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

Follow us on pathram online news

Similar Articles

Comments

Advertismentspot_img

Most Popular