ലോകത്ത് കൊറോണ രോഗികളുടെ എണ്ണം 48 ലക്ഷം കടന്നു; 3.16 ലക്ഷം പേര്‍ മരിച്ചു

ന്യുയോര്‍ക്ക്: ലോകത്തകമാനം കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു. രോഗം വ്യാപിച്ച 213 രാജ്യങ്ങളിലായി 3.16 ലക്ഷം പേര്‍ മരണമടഞ്ഞു. 18.5 ലക്ഷം പേര്‍ രോഗമുക്തരായി. 26.29ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമേരിക്കയില്‍ 15.2 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 90,978 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 820 പേര്‍ മണമടഞ്ഞതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ എണ്ണത്തില്‍ റഷ്യ രണ്ടാമതെത്തി. 2.81 ലക്ഷം പേര്‍ ഇവിടെ രോഗികളാണ്. എന്നാല്‍ മരണനിരക്ക് താരതമ്യേന കുറവാണ്. 2,631 പേരാണ് മരിച്ചത്. സ്പെയിനില്‍ 2.77 ലക്ഷം പേര്‍ക്ക് രോഗം വ്യാപിച്ചു. 27,650 മരണവും.

ബ്രിട്ടണില്‍ 2.43 ലക്ഷം രോഗികളുണ്ട്. 34,636 പേര്‍ മരിച്ചു. ഇറ്റലിയെ പിന്തള്ളി ബ്രസീലില്‍ രോഗികളുടെ എണ്ണം കുതിച്ചുയുരുകയാണ്. 2.41 ലക്ഷം രോഗികളുണ്ടിവിടെ. 16,122 പേര്‍ മരണമടഞ്ഞു. ഇറ്റലിയില്‍ 2.25 ലക്ഷം രോഗികളുണ്ട്. എന്നാല്‍ മരണസംഖ്യ 31,908 ആയി. ഫ്രാന്‍സാണ് തൊട്ടുപിന്നില്‍. 1.79 ലക്ഷം രോഗികളും 28,108 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണയുടെ ഉത്ഭവ കേന്ദ്രമായ ചൈന നിലവില്‍ 13ാമതാണ്. 82,954 രോഗികളെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നു. 4,634 ആണ് മരണസംഖ്യ. ഇന്ത്യ 11ാമതാണ്. 96,169 രോഗികളും 3029 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular