സ്ത്രീകളുടെ പിന്നില്‍ സ്പര്‍ശിച്ച് ‘രസം’ കണ്ടെത്തുന്ന പോലീസുകാരന്റെ വീഡിയോ വൈറല്‍!!! സംഭവം കൊച്ചിയില്‍

കൊച്ചി: സമീപത്തുകൂടി കടന്നുപോകുന്ന സ്ത്രീകളുടെ പിന്നില്‍ സ്പര്‍ശിച്ച് രസം കണ്ടെത്തുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊച്ചി തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ ഡ്യൂട്ടിക്കിടെയാാണ് കേരള പൊലീസിന് അപമാനമായി ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരന്റെ വിക്രിയ. 18. 9. 2018ല്‍ കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ പൊലീസുകാരന്റെ സ്പര്‍ശനരസങ്ങള്‍ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോ ഇതിനകം 29,000 പേര്‍ കണ്ടു കഴിഞ്ഞു.

റോഡിലൂടെ കടന്നുപോകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഒന്നും ഇയാല്‍ വെറുതെ വിടുന്നില്ല. കൈവീശി നിന്ന്, സ്ത്രീകള്‍ കടന്നുപോകുമ്പോള്‍ യാദൃശ്ചികമെന്നോണം പിന്നില്‍ സ്പര്‍ശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ചിലര്‍ തിരിഞ്ഞുനോക്കുമ്പോഴും, യാതൊരു കൂസലുമില്ലാതെ ‘അടുത്ത ഇര’യെ കാത്ത് ഇയാള്‍ നില്‍ക്കുകയാണ്.

അതേസമയം ഞരമ്പ് രോഗിയായ പൊലീസുകാരന്‍ ഹോം ഗാര്‍ഡ് ആണെന്നാണ് കേരള പൊലീസ് വിശദീകരണം നല്‍കിയത്. ബന്ധപ്പെട്ട സ്റ്റേഷന്‍ ഓഫീസറെ വിവരം അറിയിച്ചതായും, ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

SHARE