നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ അമേരിക്കക്കാര്‍ക്കു ജീവന്‍ നഷ്ടമാകും; നിലപാടില്‍ മാറ്റമില്ലെന്ന് ട്രംപ്

വാഷിങ്ടന്‍: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ യുഎസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ അമേരിക്കക്കാര്‍ക്കു ജീവന്‍ നഷ്ടമാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം, മാസ്‌ക് ധരിക്കില്ലെന്ന തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി.

അരിസോണയിലെ ഫീനിക്‌സിലുള്ള മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുമ്പോഴും സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നു കൊടുക്കുമ്പോഴും അത് കോവിഡ് മരണനിരക്കു കൂട്ടാനിടയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിനു സാധ്യതയുണ്ടെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. കാരണം നിങ്ങളെ ഒരു അപ്പാര്‍ട്‌മെന്റ്ിലോ വീട്ടിലോ മറ്റെവിടെയെങ്കിലുമോ പൂട്ടിയിടുകയില്ല’ – ട്രംപ് പറഞ്ഞു. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന പ്രധാന യാത്രയായിരുന്നു അരിസോണയിലേക്കുള്ളത്.

‘കുറച്ച് ആളുകളെ അത് മോശമായി ബാധിച്ചേക്കാം, പക്ഷേ നമുക്ക് രാജ്യം തുറന്നേ മതിയാവൂ’– ട്രംപ് പറഞ്ഞു. 1224570 പേരെ കോവിഡ് ബാധിച്ച യുഎസില്‍ ഇന്നലെവരെയുള്ള മരണസംഖ്യ 71148 ആണ്‌

Similar Articles

Comments

Advertismentspot_img

Most Popular