തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരും

ന്യൂഡല്‍ഹി : ഗള്‍ഫില്‍നിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് തുക നല്‍കേണ്ടിവരും. നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കാനാണു സാധ്യത. മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷന്‍ എംബസികളില്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ഗണനാക്രമമനുസരിച്ചുള്ള പട്ടിക എംബസികളില്‍ തയാറാവുകയും തിരിച്ചെത്തിക്കേണ്ട സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ധാരണയിലെത്തുകയും ചെയ്താല്‍ യാത്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കും.

പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമായോ എന്നത് അതതു സംസ്ഥാനങ്ങള്‍ അറിയിക്കണം. സ്ഥാനങ്ങളില്‍ 14 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തണം. നടപടികള്‍ സംബന്ധിച്ച് ഈയാഴ്ച തീരുമാനമാകും. ആര്‍ക്കും സൗജന്യയാത്ര ഇല്ലെന്നാണ് കേന്ദ്ര നിലപാട്. ചില വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

ഇതു പരിഗണിക്കാതിരിക്കാന്‍ രണ്ടു കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. 1) ഒരു രാജ്യവും സൗജന്യമായി ആരെയും കൊണ്ടുപോകുന്നില്ല. 2) അതിഥിത്തൊഴിലാളികളെ പോലും ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ട്രെയിനുകളില്‍ സ്വന്തം സംസ്ഥാനങ്ങളിലെത്തിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular