നിങ്ങള്‍ കേരളത്തെ കണ്ടു പഠിക്കണം… ഒന്നാമതാണ് കേരളം!

നിങ്ങള്‍ കേരളത്തെ കണ്ടു പഠിക്കണം. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് തമിഴിലെ പ്രശസ്ത നിര്‍മാതാവ് എസ്.ആര്‍ പ്രഭു. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ മോചിതരാകുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതാണ് കേരളം. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്. ആര്‍ പ്രഭുവിന്റെ ട്വീറ്റ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായും ലോകത്തിലെ മറ്റു രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കൊറോണ മോചിതരുടെ നിരക്കില്‍ ഒന്നാമതാണ് കേരളം. കേരളത്തെ ആദരിക്കുക, മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കുകയും വേണം എസ്.ആര്‍ പ്രഭു കുറിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 400 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 414 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 12,380 ആയി വര്‍ധിച്ചു.

10,477 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 1,489 പേര്‍ പൂര്‍ണമായും രോഗമുക്തരായി. കൊവിഡ് കൂടുതല്‍ നാശംവിതച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2,916 ആയി. 187 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ മരണം 32 ആയി. രോഗബാധിതര്‍ 1500 കടന്നു. തമിഴ്‌നാട്ടില്‍ 1242 പേര്‍ക്കും രാജസ്ഥാനില്‍ 1076 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു.

മധ്യപ്രദേശില്‍ മരണം 53 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്നു. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും രോഗികള്‍ 700 കടന്നു. തെലങ്കാനയില്‍ 650 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 525 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ പത്താം സ്ഥാനത്തുള്ള കേരളത്തില്‍ 387 രോഗികളാണുള്ളത്. രണ്ട് പേര്‍ ഇതുവരെ മരിച്ചു.

pathram:
Related Post
Leave a Comment