കൊറോണ : രണ്ടു മലയാളികള്‍ കൂടി മരിച്ചു

അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണു മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ടു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ഥിയും ഇന്ന് മരിച്ചിരുന്നു. തിരുവല്ല കടപ്ര വലിയ പറമ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാം ആണു മരിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഷോണ്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ടും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി പുതിയാകാത്ത് സഫ്‌വാനും ഞായറാഴ്ച മരിച്ചു

Similar Articles

Comments

Advertismentspot_img

Most Popular