ലോക്ഡൗണ്‍ കാലത്തും വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്; മൂക് സംവിധാനം പ്രയോജനപ്പെടുത്തി യൂണിവേഴ്‌സിറ്റി

കൊച്ചി: കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ കഴിയുമ്പോഴും കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിക്കൊണ്ടാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പഠനം അധ്യയന വര്‍ഷം തടസമില്ലാതെ നടത്തുന്നത്.

കൊറോണക്കാലത്തും യൂണിവേഴ്‌സിറ്റിയിലെ 1200 വിദ്യാര്‍ത്ഥികളും അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസ്മുറികളില്‍ സജീവമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിന് അദ്ധ്യാപകരുമായി സംവധിക്കാനും മറ്റു വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താനും യൂണിവേഴ്‌സിറ്റി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി വെര്‍ച്വല്‍ സ്റ്റഡി പ്ലാറ്റ്‌ഫോമായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സാണ്( മൂക്) യൂണിവേഴ്‌സിറ്റി തയാറാക്കിയിരിക്കുന്നത്.

ഈ മാര്‍ഗമാണ് ലോക്ഡൗണ്‍ കാലത്ത് ലോകത്തെ മികച്ച സര്‍വ്വകലാശാലകള്‍ പിന്തുടരുന്നത്. ഇത്തരം ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും നേടിക്കൊടുക്കുകയാണ് യൂണിവേഴ്‌സിറ്റി.

ജെയിന് യൂണിവേഴ്‌സിറ്റി നടത്തുന്ന 31 കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ഡൗണ്‍ ദിനങ്ങളില്‍ സ്വന്തം വീടുകളുടെ സുരക്ഷിത്വത്തില്‍ ഇരുന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്കു പഠനം തുടരാന്‍ കഴിയുന്നുവെന്നതാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ നേട്ടം.

കൊച്ചിയിലെ നോളേജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറും ഒരുക്കിയിട്ടുണ്ടെന്നു ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജെ ലത പറഞ്ഞു. വിളിക്കേണ്ട നമ്പര്‍: +919207355555.

Similar Articles

Comments

Advertisment

Most Popular

നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നു

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി ബൈക്ക്...

വാറങ്കലില്‍ കൂട്ടക്കൊലയില്‍ നിര്‍ണായക വഴിത്തിരിവ്; ഒരു കൊല മറയ്ക്കാന്‍ കൊന്നുതള്ളിയത് ഒന്‍പത് പേരെ

വാറങ്കല്‍ തെലങ്കാനയിലെ വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരടക്കം ഒമ്പത് പേരെ കൊന്നു കിണറ്റില്‍ തള്ളിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു കൊലപാതകം മറയ്ക്കാനാണ് മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവ് ഒമ്പതു പേരെ...

മദ്യവില്‍പന ; ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ്

കോട്ടയം : മദ്യവില്‍പന ബുധനാഴ്ച കഴിഞ്ഞ് ആരംഭിക്കാനിരിക്കെ ബുധനാഴ്ച രാവിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ എത്താന്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി നിര്‍ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്‍ക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്റെ വിശദാംശങ്ങള്‍...