പുറത്തിറങ്ങരുത് എന്നല്ലേ സര്‍ക്കാരിന് പറയാന്‍ പറ്റൂ…, പുറത്ത് കയറരുത് എന്ന് പറയാൻ പറ്റില്ലല്ലോ ..!!!!

കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒഴിവു വേളകള്‍ കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ് സിനിമാ താരങ്ങള്‍. പല താരങ്ങളും അവരവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. നേരത്തെ ഹരീഷ് കണാരന്‍ മക്കള്‍ക്കൊപ്പം കുഞ്ഞു വീട് ഉണ്ടാക്കിയതിന്റെ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനിടെ രമേഷ് പിഷാരടിയുടെ ഇന്‍സ്റ്റഗ്രാം ചിത്രം വൈറലായിരിക്കുകയാണ്.

‘പുറത്തിറങ്ങരുത് എന്നല്ലേ അച്ഛാ സര്‍ക്കാരിന് പറയാന്‍ പറ്റൂ. പുറത്ത് കയറരുത് എന്ന് പറയാന്‍ പറ്റില്ലല്ലോ’എന്നാണ് മക്കള്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വീടിന്റ ജനാലയില്‍ കൂടി പുറത്തേക്ക് നോക്കുന്ന ഒരു ചിത്രവും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു. അന്ന് ചിത്രത്തിനൊപ്പം നടന്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

‘മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യം’ എന്നാണ് കൊറോണ സമയത്തെക്കുറിച്ച് രമേഷ് പിഷാരടി അന്ന് കുറിച്ചത്. അത് കൊണ്ട് തന്നെ മനസുകള്‍ തമ്മിലുളള അകലം ഈ അവസരത്തില്‍ കുറയണമെന്നും പിഷാരടി പറഞ്ഞിരുന്നു.

നേരത്തെ ടൊവിനോ തോമസും മകളെ പുറത്തു കയറ്റി കൊണ്ടുളള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. പലതാരങ്ങളും ബോധവല്‍ക്കരണ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ പോ്സ്റ്റ് ചെയ്യുന്നുണ്ട്. ‘ജാതി, മതം, ദേശം, രാഷ്ട്രീയം, ഇതിനുമെല്ലാം അപ്പുറം മനുഷ്യന്‍ മാനദണ്ഡമാവണം. ലോക ജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ്. പ്രതിരോധമാണ് പ്രതിവിധി. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പോലീസ്, സൈനിക വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍വോപരി സര്‍ക്കാരുകള്‍ അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുവാന്‍ നമ്മുടെ സഹകരണം കൂടിയേ തീരൂ’ എന്നും രമേഷ് പിഷാരടി കുറിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular