കൊറോണ.. എന്നാലും ഇങ്ങനെ ചെയ്യാമോ?

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ബുധനാഴ്ച 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് റജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം റജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ.
തിരുവനന്തപുരം സിറ്റി 66, തിരുവനന്തപുരം റൂറല്‍ 138, കൊല്ലം സിറ്റി 170, കൊല്ലം റൂറല്‍ 106, പത്തനംതിട്ട 43, കോട്ടയം 208, ആലപ്പുഴ 178, ഇടുക്കി 214, എറണാകുളം സിറ്റി 88, എറണാകുളം റൂറല്‍ 37, തൃശൂര്‍ സിറ്റി 20, തൃശൂര്‍ റൂറല്‍ 37,പാലക്കാട് 19, മലപ്പുറം 11, കോഴിക്കോട് സിറ്റി 338,കോഴിക്കോട് റൂറല്‍ 13, വയനാട് 35, കണ്ണൂര്‍ 20, കാസര്‍ഗോഡ് 10. ജനങ്ങളുടെ ജീവനു വേണ്ടി സര്‍ക്കാര്‍ ഊണും ഉറക്കവും മില്ലാതെ കഷ്ടപ്പെടുമ്പോഴാണ് നിരോധനം ലംഘിച്ച് ചുറ്റിക്കറക്കം. സ്വന്തം ജീവനും നമ്മുക്കുചുറ്റുമുള്ളവരുടെ ജീവനും വേണ്ടി നിരോധനം ലംഘിക്കിക്കാതിരിക്കാം ഇനിയെങ്കിലും.

Similar Articles

Comments

Advertismentspot_img

Most Popular