കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ വീഡിയോയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : കൊറോണയെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശപ്രകാരം എങ്ങനെ കൈ കഴുകി വൈറസിനെ ഇല്ലാതാക്കാം എന്നാണ് ട്വിറ്ററില്‍ പങ്ക് വെച്ച വീഡിയോയില്‍ പ്രിയങ്ക കാണിച്ച് തരുന്നത്. ശരിയായ രീതിയില്‍ കൈ കഴുകിയാല്‍ വൈറസിനെ പ്രതിരോധിക്കാമെന്നും വ്യാജ വാര്‍ത്തള്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക പറഞ്ഞു.

60 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. നിങ്ങള്‍ മുന്‍കരുതല്‍ എടുത്തോ എന്ന് ചോദിച്ചുകൊണ്ട് തുടങ്ങുന്ന വീഡിയോയില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ കൊവിഡിനെതിരെ പോരാടാന്‍ നമ്മെ സഹായിക്കുമെന്നും വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക പറയുന്നു.

കൊവിഡിനെ നമ്മള്‍ക്ക് ഒരുമിച്ച് നിന്ന് നേരിടാമെന്നും ഏറ്റവും പ്രധാനമായി ഭയം അല്ല വേണ്ടതെന്നും ഉത്തരവാദിത്വബോധമുള്ള പൗരന്‍മാരായി ബോധവല്‍ക്കരണം നടത്തണമെന്നും പ്രിയങ്ക ഗകന്ധി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular