ജനം സഹകരിച്ചില്ലെങ്കി‍ല്‍ ഭരണകൂടം ഇടപെടും

കാസര്‍കോട്: ആറുപേര്‍ക്ക് കാസര്‍കോട് ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി കലക്ടര്‍. സര്‍ക്കാറിന്‍റെ നിയന്ത്ര‍്യണങ്ങളോട് ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു.

ഇനി നിര്‍ദേശങ്ങളില്ല, നടപടികള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളില്‍ ഒറ്റക്കാണ് കഴിയേണ്ടത്. കുടുംബാംഗങ്ങളെ പോലും കാണരുത്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ സര്‍ക്കാറിന്‍റെ പരിമിത സൗകര്യങ്ങളില്‍ കഴിയേണ്ടി വരും -കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. സമൂഹവ്യാപനത്തിന് സാധ്യതയില്ലെന്നും കലക്ടര്‍ പറഞ്ഞു.

അതിനിടെ, ഇന്നലെ കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചയാള്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കലക്ടര്‍ പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ റൂട്ട് മാപ്പ് തയാറാക്കാന്‍ കഴിയുന്നില്ല. ഇത് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണ്. രോഗി പലതും മറച്ചുവെക്കുന്നുവെന്നും വിഷയത്തിന്‍റെ ഗൗരവം രോഗി മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. കടകള്‍ തുറന്ന 11 പേര്‍ക്കെതിരെ ആറു മാസം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular