കൊറോണയെ മാത്രം ഭയന്നാൽ പോരാ; കരുതൽ വേണം ഈ രോഗങ്ങൾക്കെതിരെ…

കോവിഡ് 19 എന്ന വൈറസ് രോഗം ലോകം മുഴുവൻ പടർന്നു കൊണ്ടിരിക്കുന്നു. മുതിർന്ന പൗരന്മാരെയാണ് കോവിഡ് 19 രോഗം ഏറെ അപകടകരമായി ബാധിക്കുന്നതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.

കൊറോണ വൈറസിനെക്കുറിച്ചു മാത്രമല്ല, മറ്റു ചില വൈറസ്സുകളെ കുറിച്ച് കൂടി അറിഞ്ഞിരിക്കണം. കോശങ്ങളോ പ്രോട്ടീൻ നിർമാണ സാമഗ്രികളോ ഇല്ലാത്തവയാണ് വൈറസ്. ഇവയ്ക്കു സ്വന്തമായി നിലനിൽപില്ല, മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നുകയറി, അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്തു സ്വന്തം ജീനുകളും പ്രത്യുൽപാദനത്തിന് ആവശ്യമായ പ്രോട്ടീനുകളും നിർമിച്ചെടുക്കും.

വൈറസുകൾ പലതരത്തിലാണ് മറ്റുള്ളയിലേക്കു പകരുന്നത്. വായു, ജലം പോലെ
എന്നിവയിലൂടെയും ഹോസ്റ്റ് ജീവികളുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെയും (സ്പർശനം, ശാരീരിക സ്രവങ്ങൾ) വിവിധ വാഹകരിലൂടെയും (കൊതുക്, വവ്വാൽ, നായ തുടങ്ങിയ ജീവികൾ) പകരും.

അതുകൊണ്ട് തന്നെ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ ചിക്കൻപോക്‌സിനെതിരെയും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ചൂടുകാലത്ത് സർവ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചിക്കൻപോക്‌സ്. വേരിസെല്ലസോസ്റ്റർ വൈറസാണ് ഇതു പടർത്തുന്നത്.

രോഗിയുടെ വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുൻപും കുമിള പൊന്തി 6-10 ദിവസം വരെയും രോഗം പകരാൻ സാധ്യതയേറെയാണ്. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഈ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്.

ചിക്കൻപോക്‌സ് ബാധിതർ കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുരുക്കൾ പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നതു രോഗി പരമാവധി ഒഴിവാക്കണം. മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകരാൻ കാരണമാകും.

ഫലപ്രദമായ ആന്റിവൈറൽ മരുന്നുകൾ രോഗ തീവ്രത കുറക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

Similar Articles

Comments

Advertismentspot_img

Most Popular