രജിത് കുമാർ പിടിയിൽ

റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയിൽ എടുത്തത്. രജിത് കുമാറിനെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോയതായാണ് വിവരം. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് രജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, താൻ റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നുവെന്നും കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ഇതേപ്പറ്റി രജിത് കുമാറിന്റെ വിശദീകരണം.

കൊവിഡ് 19 നിർദേശങ്ങൾ മറികടന്ന് രജിത് കുമാറിന് സ്വീകരണമൊരുക്കിയ സംഭവത്തിൽ 75 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിന് 500 മീറ്റർ പരിധിയിൽ പ്രകടനമോ സംഘം ചേരലോ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതിനും സംഘം ചേർന്ന് മുദ്രവാക്യം മുഴക്കിയതിനുമാണ് ഇവർക്കെതിരേ കേസെടുത്തത്.

ഞായറാഴ്ച രാത്രിയാണ് ചെന്നൈയിൽ നിന്നെത്തിയ രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയത്. പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...