ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി

ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി. സഖാവിന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി എത്തുന്നത്. വര്‍ത്തമാനം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി എത്തുന്ന ചിത്രം സമകാലിക പ്രസക്തിയുള്ള പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്.

ആര്യാടന്‍ ഷൗക്കത്ത് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരക്കുന്നത്. അഴകപ്പനാണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദിന്റേയും വിശാല്‍ ജോണ്‍സന്റേയും വരികള്‍ക്ക് രമേശ് നാരായണനും ഹിഷാം അബ്ദുള്‍ വഹാബുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular