കാശ്മീരില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ബൈക്കിനു പിന്നിലിരുത്തി സല്‍മാന്‍ ഖാന്റെ കറക്കം.. വിഡിയോ വൈറല്‍

ശ്രീനഗര്‍: സല്‍മാന്‍ ഖാന്റെ എറ്റവും പുതിയ ചിത്രമാണ് റേസ് 3. ചിത്രത്തിന്റെ ഷൂട്ടിംഗ് ജമ്മുകാശ്മീരില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഘം ജമ്മുകശ്മീരിലെത്തിയത്. മുഖ്യമന്ത്രിയുമായി അണിയറപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഷൂട്ടിംഗ് ഇടവേളകളില്‍ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങി കാണുന്ന തിരക്കിലാണ് സല്‍മാനും നായിക ജാക്വിലിന്‍ ഫെര്‍ണാണ്ടസും.

സല്‍മാനും ജാക്വിലിനും ബൈക്കില്‍ കറങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചില ഫാന്‍ ക്ലബുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സല്‍മാന്‍ ബൈക്ക് ഓടിക്കുന്നതും പുറകില്‍ ജാക്വിലിന്‍ ഇരിക്കുന്നതുമാണ് വീഡിയോയില്‍. ലേയിലൂടെയാണ് ഇരുവരുടെയും യാത്ര.
കഴിഞ്ഞ ദിവസം ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം ഷെയര്‍ ചെയ്തിരുന്നു. പുതച്ചുമൂടിയിരിക്കുന്ന ജാക്വിലിനും തൊട്ടടുത്ത് ഒരു കറുത്ത ഗഞ്ചിയും ജീന്‍സും ധരിച്ചു നില്‍ക്കുന്ന സല്‍മാനുമായിരുന്നു ചിത്രത്തില്‍.
റെമോ ഡിസൂസയാണ് റേസ് 3 സംവിധാനം ചെയ്യുന്നത്. സല്‍മാനും ജാക്വിലിനും പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍, ഡെയ്സി ഷാ, സാഖിബ് സലീം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കിക്കിന് ശേഷം ജാക്വിലിനും സല്‍മാനും ഒന്നിക്കുന്ന ചിത്രമാണ് റേസ് 3.

Similar Articles

Comments

Advertismentspot_img

Most Popular