കണ്ടെയ്‌നര്‍ ലോറികളിലെ ലഹരി ഉപയോഗം നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി

കണ്ടെയ്‌നര്‍ ലോറികളിലെ െ്രെഡവര്‍മാരുടെ ലഹരി ഉപയോഗം നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

പുതിയ ലഹരി കണ്ട് പിടിക്കാന്‍ കഴിയില്ലാ എന്ന െ്രെഡവര്‍മാരുടെ വെളിപ്പെടുത്തല്‍ ഒരു പരിധി വരെ ശരിയാണെന്നും ഇത്തരം ലഹരി ഉപയോഗം കണ്ടുപിടിക്കാന്‍ ഗുജറാത്തില്‍ ആധുനിക സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നും ഗതാഗത മന്ത്രി. കേരളവും ഗുജറാത്ത് മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് അതിന്റെ നടപടികള്‍ ആരംഭിച്ചുവെന്ന് ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

എക്‌സൈയ് കമ്മീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍, റോഡ് സേഫ്റ്റി അതോറിറ്റി അധികൃതര്‍ എന്നിവര്‍ അടുത്ത ദിവസം യോഗം ചേര്‍ന്ന് കണ്ടെയ്‌നര്‍ ലോറികള്‍ക്ക് മാര്‍ഗരേഖ തയാറാക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular