ചതിച്ചത് ജോസഫ്; ഇപ്പോൾ മാണിയുടെ വീടും തട്ടിയെടുക്കാൻ ശ്രമിക്കുന്നു : ജോസ് k. മാണി

ആലപ്പുഴ : യുഡിഎഫിനെ ഭിന്നിപ്പിക്കാനാണ് പി.ജെ.ജോസഫ് ശ്രമിക്കുന്നതെന്നു ജോസ് കെ.മാണി എംപി. യുഡിഎഫിനെ പിളർത്തിയിട്ടു നടത്തുന്ന നടപടിയെ ലയനം എന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിര‍ഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് പരാജയപ്പെട്ടത് പി.ജെ.ജോസഫിന്റെ ചതിമൂലമാണ്. പാർട്ടി ഓഫിസിന് അവകാശവാദം ഉന്നയിച്ച ജോസഫ് ഇപ്പോൾ മാണിയുടെ വീടും തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. മ്യൂസിയം ആക്കണം എന്ന അവകാശവാദം ആണ് അവർ ഉന്നയിക്കുന്നത്.

കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കുട്ടനാട്ടിലെ കർഷക രാഷ്ട്രീയം ഉയർത്തിപ്പിടിച്ചത് മാണിയാണെന്നും ജോസ് കെ.മാണി പറഞ്ഞു. അവിടെ കേരള കോൺഗ്രസ് തന്നെ യുഡിഎഫിന് വേണ്ടി മത്സരിക്കും. സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കിൽ സ്വയം മത്സരിക്ക‍ാൻ തയാറാണെന്നും ജോസ് കെ.മാണി പറഞ്ഞു.

SHARE