മലപ്പുറത്ത് സൂര്യാതപമേറ്റ് ഓരാള്‍ മരിച്ചു

തിരുന്നാവായയില്‍ കൃഷിപ്പണിക്കിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുനാവായ കുറ്റ്യേടത്ത് സുധി കുമാറാണ്(45) മരിച്ചത്. സൂര്യാതപമേറ്റതാണ് മരണകാരണമെന്ന് കരുതുന്നു.

ഇന്ന് രാവിലെ കൊയ്ത്തിനിറങ്ങിയതായിരുന്നു സുധി കുമാര്‍. രാവിലെ കൊയ്ത്തു കഴിഞ്ഞ് 9.30 ഓടുകൂടി മറ്റുള്ളവരെല്ലാം പണി നിര്‍ത്തിപ്പോയി. എന്നാല്‍ സുധികുമാര്‍ പാടത്ത് തുടരുകയായിരുന്നു.

വെയിലേറ്റ് കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ വെയിലേറ്റ് കരുവാളിച്ച പാടുകളുണ്ട്. അതേ സമയം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം സൂര്യാതപമേറ്റിട്ടാണോ എന്ന് സ്ഥിരീകരിക്കാനാവൂ. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സുധികുമാറിന്റെ മൃതദേഹം എത്തിച്ചിട്ടുണ്ട്.

SHARE