ഇടത് സർക്കാർ കൊലമാസ്സാണ്…!!! സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണു കിട്ടുന്ന ആയിരം ഹോട്ടലുകള്‍ തുറക്കും

ഇരുപത്തിയഞ്ച് രൂപക്ക് ഊണുനല്‍കുന്ന ആയിരം ഹോട്ടലുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഗ്രാമീണറോഡുകള്‍ക്ക് ആയിരം കോടി, അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും പദ്ധതി. കാര്‍ഷികേതര മേഖലയില്‍ ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലൈഫ് പദ്ധതി പ്രകാരം ഒരുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍പ്രഖ്യാപിച്ചു.

വിശപ്പുരഹിത കേരളം പദ്ധതിയിലൂടെയാണ് കേരളത്തിലെമ്പാടും കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍സ്ഥാപിക്കുക. 25 രൂപയായിരിക്കും ഈ ഹോട്ടലുകളില്‍ ഊണിന് വില. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ഇത് കൂടാതെ പ്രതിദിനം മുപ്പതിനായിരം രൂപ ടേണോവറുള്ള അന്‍പത് ഹോട്ടലുകളും സ്ഥാപിക്കും. പത്ന്രണ്ടായിരം പൊതു ടോയിലറ്റുകള്‍ നിര്‍മ്മിക്കും. അഞ്ഞൂറ് ശുചിമുറി കോംപ്്ളക്സുകളുടെ നടത്തിപ്പ് , 200 ചിക്കന്‍ വില്‍പ്പനശാലകള്‍എന്നിവയും കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

ഗ്രാമീണറോഡു നിര്‍മാണത്തിന് ആയിരം കോടിയുടെ പുതിയ പദ്ധതി ഉള്‍പ്പെടെ 2440 കോടി രൂപ റോഡ് വികസനത്തിന് ചെലവഴിക്കും. ലൈഫ് പദ്ധതി പ്രകാരം ഒരുലക്ഷം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കും. എം.എല്‍എമാര്‍ നിര്‍ദ്ദേശിച്ച 1500 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റിലൂടെ ധനമന്ത്രി അനുമതി നല്‍‍കി. സെമി ഹൈസ്്പീഡ് റയില്‍ പദ്ധതിയുടെ സ്ഥലമെടുപ്പ് ഉടന്‍ ആരംഭിക്കും. നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോടെത്താന്‍ടിക്കറ്റ് വില 1450 രൂപയായിരിക്കും. വെസ്റ്റ് കോസ്റ്റ് കനാല്‍ കമ്മിഷന്‍ചെയ്യും.

അന്‍പതിനായിരം കിലോമീറ്റര്‍തോടുകള്‍ശുചീകരിക്കും. സെപ്റ്റേജ് പ്്ളാന്‍റുകള്‍ക്ക് സ്ഥലം നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഞ്ച് കോടിയുടെ പ്രത്യേക സഹായം നല്‍കും. വൈദ്യുത മേഖലയില്‍ അഞ്ഞൂറ് മെഗാവാട്ട് സ്ഥാപിത ശേഷി വര്‍ധിപ്പി്ക്കാനും ബജറ്റ് വിഭാവന ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular