10 വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത ഓസിസിന് 341 സിംപിളാകുമോ..?

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 341 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (90 പന്തില്‍ 96), ക്യാപ്റ്റന്‍ വിരാട് കോലി (76 പന്തില്‍ 78), കെ.എല്‍. രാഹുല്‍ (52 പന്തില്‍ 80) എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലെത്തിയത്.

രോഹിത് ശര്‍മ (42), ശ്രേയസ് അയ്യര്‍ (7), മനീഷ് പാണ്ഡെ (2) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. രവീന്ദ്ര ജഡേജ (20), മുഹമ്മദ് ഷാമി (1) എന്നിവര്‍ പുറത്താകാതെ നിന്നു. രാജ്‌കോട്ടിലെ ബാറ്റിങ് അനുകൂല പിച്ചില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ മികച്ച തുടക്കം തന്നെ ഇന്ത്യയ്ക്കു നല്‍കി. 81 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു ശേഷമാണ് ധവാന്‍ -രോഹിത് സഖ്യം പൊളിക്കാന്‍ ഓസ്‌ട്രേലിയയ്ക്കു സാധിച്ചത്. രോഹിത് ശര്‍മയെ ആദം സാംപ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

പിന്നാലെയെത്തിയ വിരാട് കോലിയെ കൂട്ടുപിടിച്ച് ധവാന്‍ ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തി. ധവാന്റെ ഏകദിന കരിയറിലെ 18ാം സെഞ്ചുറി പ്രതീക്ഷിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിത പുറത്താകല്‍. 90 പന്തില്‍ 13 ഫോറും 1 സിക്‌സുമുള്‍പ്പെടെ 96 റണ്‍സെടുത്ത ധവാനെ കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്താണു പുറത്താക്കിയത്.

ശ്രേയസ് അയ്യര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ഒരു ഭാഗത്തു നിന്ന് കോലി കത്തിക്കയറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 ഉം കടന്നു മുന്നേറി. സ്‌കോര്‍ 276 ല്‍ നില്‍ക്കെ സാംപയുടെ പന്തില്‍ സിക്‌സിനു ശ്രമിച്ച കോലിയെ ബൗണ്ടറിക്കു തൊട്ടരികില്‍നിന്ന് ക്യാച്ചെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി. റിച്ചാര്‍ഡ്‌സന് രണ്ടാം വിക്കറ്റ് സമ്മാനിച്ചായിരുന്നു മനീഷ് പാണ്ഡെയുടെ പുറത്താകല്‍. എന്നാല്‍ മധ്യനിരയിലിറങ്ങിയിട്ടും പ്രതിഭ ഒരിക്കല്‍കൂടി തെളിയിച്ച കെ.എല്‍. രാഹുല്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചു സ്‌കോര്‍ 300 കടത്തി.

Similar Articles

Comments

Advertismentspot_img

Most Popular