ആ തീരുമാനം തെറ്റായിരുന്നു; നാണംകെട്ട തോല്‍വിയില്‍ പ്രതികരണവുമായി കോഹ്ലി

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷം സ്വയം വിമര്‍ശിച്ച് ക്യാപ്റ്റന്‍ വിരാട് കോലി. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിക്കാനുള്ള തീരുമാനത്തെ കുറിച്ചാണ് കോലി മത്സരശേഷം പറഞ്ഞത്. ആ തീരുമാനം ശരിയായില്ലെന്നായിരുന്നു കോലിയുടെ പ്രതികരണം.

എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്പും ഒരുപാട് തവണ ചര്‍ച്ച ചെയ്തിരുന്നു-കോലി പറഞ്ഞു. ഞങ്ങള്‍ ചിത്രത്തില്‍ ഇല്ലാത്ത ദിവസമായിരുന്നു ഇന്നത്തേത്. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്പും ഒരുപാട് തവണ ചര്‍ച്ച ചെയ്തിരുന്നു. കെ എല്‍ രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. സ്വഭാവികമായും അദ്ദേഹത്തെിന് കൂടുതല്‍ അവസരം നല്‍കാനാണ് ശ്രമിക്കുക.

എന്നാല്‍ ഞാന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ട് ഇറങ്ങിയത് ടീമിന് ഗുണം ചെയ്തില്ല. ഞാന്‍ ഏതൊക്കെ സമയത്ത് നാലാം നമ്പറില്‍ ഇറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിട്ടാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ മറ്റുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെകൂടി ഭാഗമായിരുന്നത്. ഈ ഒരൊറ്റ മത്സരം ടീമിനെ കുറിച്ച് ആരാധകര്‍ ആശങ്കപ്പെടരുത്. ഓസ്ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാ വകുപ്പിലും അവര്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു.” കോലി പറഞ്ഞു.

BTM AD

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയില്‍…

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24...

കായംകുളം നഗരസഭ മുഴുവന്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി

ആലപ്പുഴ കായംകുളം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാവേലിക്കരയിലെ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെയും മുഴുവന്‍ വാര്‍ഡുകളും, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണാണ്. കായംകുളത്ത് പച്ചക്കറി...

കുതിരാന്‍ ടണല്‍ നിര്‍മ്മാണത്തിലും ചൈനീസ് പങ്കാളിത്തം; ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും

തൃശൂര്‍: ചൈനീസ് കമ്പനിള്‍ക്കുള്ള നിരോധനം കുതിരാനെയും ആറുവരി പാത നിര്‍മാണത്തെയും ബാധിച്ചേക്കും. ആറുവരി പാതയും ടണലും നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയിലുള്ള ചൈനീസ് പങ്കാളിത്തമാണു പ്രശ്‌നം. ദേശീയപാത നിര്‍മാണത്തില്‍ പങ്കുള്ള ചൈനീസ് കമ്പനികളെ വിലക്കുമെന്നു...