നിയമ സഭയിൽ അമളി പറ്റി ഒ. രാജഗോപാൽ

തിരുവനന്തപുരം: വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാൻ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാലിന് അമളി പറ്റി. സഭാ നടപടികളിൽ ആദ്യം തന്നെ പ്രതിഷേധിച്ചതാണ് അദ്ദേഹത്തിന് വിനയായത്.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കര്‍ ക്ഷണിച്ചു. ഈ ഘട്ടത്തിൽ എതിര്‍പ്പുമായി രാജഗോപാൽ എഴുന്നേറ്റു.

“പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരായിട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ, ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടിത് ഇവിടെ ചര്‍ച്ച ചെയ്യാൻ പാടില്ലെന്നതാണ് എന്റെ അഭിപ്രായം,” എന്ന് ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ സ്പീക്കര്‍ സ്റ്റാറ്റ്യൂട്ടറി പ്രമേയം അവതരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത് പട്ടികജാതി-പട്ടികവര്‍ഗ സമുദായംഗങ്ങൾക്ക് സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടിനൽകാനുള്ള പ്രമേയമായിരുന്നു. ഈ വിഷയത്തോട് ഒ രാജഗോപാൽ എംഎൽഎയ്ക്ക് എതിര്‍പ്പില്ലായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന ധാരണയാണ് ബിജെപി അംഗത്തിന് അബദ്ധം സംഭവിക്കാൻ കാരണം. പ്രമേയം അവതരിപ്പിച്ച ശേഷം ബിജെപി അംഗം തെറ്റിദ്ധരിച്ചതാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പ്രമേയത്തെ അദ്ദേഹവും(ഒ രാജഗോപാൽ) അനുകൂലിക്കുമെന്നാണ് താൻ കരുതുന്നതെന്നും സഭ ഇത് ഐകകണ്ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് പ്രമേയം അംഗീകരിച്ച് സംസാരിച്ചു. അതേസമയം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ പൂര്‍ണ്ണമനസോടെ അംഗീകരിക്കുന്നു എന്ന് പൂഞ്ഞാര്‍ എംഎൽഎ പിസി ജോര്‍ജ്ജ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന സമരത്തിന് ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകുമെന്നും പിസി ജോര്‍ജ്ജ് നിയമസഭയിൽ പറഞ്ഞു. കുരങ്ങിന്‍റെ കയ്യിൽ പൂമാല കിട്ടി എന്ന് പറയും പോലെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം. എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങൾ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തിൽ ആകണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

സമരങ്ങൾ മോദി സര്‍ക്കാര്‍ അറിയും വിധത്തിലാകണം. അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് പത്ത് ദിവസം വളഞ്ഞു വക്കാൻ കഴിയണം. അഞ്ച് ലക്ഷം പേരെ അണിനിരത്താനുണ്ടായിരുന്നെങ്കിൽ അത്തരമൊരു സമര രീതി ഏറ്റെടുത്തേനെ എന്നും പിസി ജോര്‍ജ്ജ് നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ സമരം കണ്ട് കേന്ദ്ര സര്‍ക്കാര്‍ വിറയ്ക്കുന്ന അവസ്ഥയുണ്ടാകണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
സംഗീതം പോലെ സാന്ദ്രമായ ഒരു രാജ്യത്ത് അപസ്വരം കടത്തി വിടുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മുസ്ലീം സമൂഹത്തെ അങ്ങനെ ഒന്നും ഒഴിവാക്കാനാകില്ല. സ്വാതന്ത്ര്യ സമരത്തിന് സംഭാവന ചെയ്തവരിൽ വലിയൊരു ശതമാനവും മുസ്ലീം സമുദായമാണെന്നും പിജി ജോര്‍ജ്ജ് പറഞ്ഞു. അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നതിന് ഒരു നീതീകരണവും ഇല്ല. മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി മാത്രമെ മോദിക്ക് നിയമം നടപ്പാക്കാനാകൂ എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പ്രമേയത്തിനെതിരെ കെസി ജോസഫ് സമര്‍പ്പിച്ച ഭേദഗതി ചര്‍ച്ചയ്ക്ക് എടുക്കാത്തതിനെതിരെ കെസി ജോസഫ് പ്രതിഷേധം അറിയിച്ചു. എന്നാൽ സ്റ്റാറ്റ്യൂട്ടറി പ്രമേയമാണെന്നും ലോക്സഭാ സ്പീക്കറുടെ ഓഫീസിൽ നിന്ന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി എകെ ബാലൻ വിശദീകരിച്ചു. സ്റ്റാറ്റ്യൂട്ടറി പ്രമേയങ്ങള്‍ക്ക് ഭേദഗതി വരുത്തുന്ന കീഴ്‌വഴക്കം ഇല്ലെന്ന് സ്പീക്കറും വിശദീകരിച്ചു. പിന്നീട് സഭ ഐകകണ്ഠേന ഈ പ്രമേയം പാസാക്കി.

Similar Articles

Comments

Advertismentspot_img

Most Popular