പവാറിന് ‘പവർ’ആയി;

മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ബിജെപി പാളയത്തില്‍ പോയ ശേഷമുള്ള തിരിച്ചുവരവായിരുന്നെങ്കിലും ശരത് പവാറിന്റെ ആശീര്‍വാദത്തോടെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത്. മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി അജിത് പവാറിനൊപ്പം തന്നെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെയും മന്ത്രിസഭയില്‍ ഇടംകണ്ടെത്തി. എന്നാല്‍ ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെയും അദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ റാവത്തിനെയും ഉള്‍പ്പെടുത്തിയിട്ടില്ല. ശിവസേനാ നേതാക്കളായ രാംദാസ് കദം, ദീപക് കേസര്‍കര്‍, ദിവാകര്‍ റാവത്ത് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ 36 മന്ത്രിമാരാണ് ഇന്നു സ്ഥാനമേല്‍ക്കുന്നത്. ഒരു ഉപമുഖ്യമന്ത്രിയും 25 കാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണു സ്ഥാനമേല്‍ക്കുക. കോണ്‍ഗ്രസിന് 10 മന്ത്രിസ്ഥാനവും എന്‍.സി.പിക്ക് 14 മന്ത്രിസ്ഥാനവും ലഭിക്കുമ്പോള്‍ ശിവസേനയ്ക്ക് 11 മന്ത്രിമാരാണ് ഇന്നു ലഭിക്കുക. ആദിത്യക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പോ പരിസ്ഥിതിയോ ലഭിക്കുമെന്നാണ് സൂചന. താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി മത്സരിച്ചു നിയമസഭയിലെത്തിയ വ്യക്തി കൂടിയാണ് ആദിത്യ. ഞായറാഴ്ച മൂന്നു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുക്കുന്നത്. പേരുകള്‍ നിര്‍ദേശിക്കുന്നതിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുതിര്‍ന്ന പാര്‍ട്ടി എംഎ!ല്‍എ മാരുടെ മീറ്റിങ് വിളിച്ചു ചേര്‍ത്തിരുന്നു. മന്ത്രിമാരുടെ പേര് തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹേബ് തോറാട്ടിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മന്ത്രിസഭാ വികസനത്തിന് സ്വാഭിമാനി ശേക്താരി സംഘടന, പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവരെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഖ്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു. ആദിത്യ താക്കറെ, സഞ്ജയ് റാത്തോഡ്, ഗുലാബ് റാവു പാട്ടീല്‍, ദാദാ ഭുസെ, അനില്‍ പരബ്, ഉദയ് സാമന്ത്, ശങ്കര്‍ റാവു ഗഡക്, അബ്ദുള്‍ സത്താര്‍, ശംഭുരാജ് ദേശായി, ബച്ചു കഡു, രാജേന്ദ്ര പാട്ടീല്‍ യാദ്രവ്കര്‍. എന്നിവരാണ് ശിവസേനയില്‍ നിന്നുള്ള മന്ത്രിമാര്‍. എന്‍.സി.പിയില്‍ നിന്നും അജിത് പവാര്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ, ഹസന്‍ മുഷ്‌റിഫ്, രാജേന്ദ്ര ഷിംഗാനെ, നവാബ് മാലിക്, രാജേഷ് തോപെ, അനില്‍ ദേശ്മുഖ്, ജിതേന്ദ്ര അഹ്വാദ്, ബാലാസാഹേബ് പാട്ടീല്‍, ദത്താത്രയ് ഭര്‍നെ, അദിതി തത്കാരെ, സഞ്ജയ് ബന്‍സോദെ, പ്രജക്ത് തന്‍പുരെ എ്ന്നിവരും കോണ്‍ഗ്രസില്‍ നിന്നും അശോക് ചവാന്‍, വിജയ് വഡേട്ടിവര്‍, അമിത് ദേശ്മുഖ്, വര്‍ഷ ഗെയ്ക്ക്വാദ്, സുനില്‍ കേദാര്‍, യശോമതി താക്കൂര്‍, കെ.സി പദവി, അസ്ലം ഷെയ്ഖ്, സതേജ് പാട്ടീല്‍, വിശ്വജീത് പതംഗ്‌റാവു കദം. എന്നവരും മന്ത്രിസഭയിലുണ്ട്.
നേരത്തെ മുന്മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണീതി ഷിന്‍ഡെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അനന്ത് റാവു തോപ്‌തെയുടെ മകന്‍ സങ്ക് റാവു തോപ്‌തെതുടങ്ങിയവരും മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും അവര്‍ ഒഴിവാക്കപ്പെട്ടു. നവംബര്‍ 28ന് ഉദ്ദവ്താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആറ് മന്ത്രിമാര്‍ മാത്രമാണ് അധികാരമേറ്റത്. സര്‍ക്കാര്‍ അധികാരമേറ്റ് മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യമന്ത്രിസഭാ വികസനം.

Similar Articles

Comments

Advertismentspot_img

Most Popular