പാലക്കാട് വനത്തില്‍ ഇന്നും വെടിവയ്പ്പ്

അട്ടപ്പാടി: പാലക്കാട് വനത്തില്‍ മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടല്‍. മഞ്ചക്കട്ടി വനത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേട്ടത്.

പോലീസുകാര്‍ക്ക് വഴികാണിക്കുന്നതിന് വേണ്ടി പോയ പ്രദേശവാസികളും ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുന്നതിന് പോയ പോലീസ് സംഘവും തിരികെ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

ഒരു മണിക്കൂര്‍ മുന്‍പാണ് രണ്ട് കിലോമീറ്റര്‍ ഉയരത്തിലുള്ള വനത്തില്‍ നിന്നും വെടിയൊച്ച കേട്ടത്. ഒന്‍പത് പേര്‍ ഇവിടെ സ്ഥിരമായി കഴിയുകയായിരുന്നു ഇവരില്‍ മൂന്ന് പേരെ ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഉള്‍വനത്തിലേക്ക് ചിതറിയോടിയ ഇവരാണ് വെടിയുതിര്‍ത്തത് എന്നാണ് സൂചന. ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുവെന്ന് തണ്ടര്‍ബോള്‍ട്ട് അറിയിച്ചു.

ഇതിനിടെ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മെഡിക്കല്‍ സംഘവും ഫോറന്‍സിക് സംഘവും വനത്തിലേക്ക് പോയത്. തങ്ങളുടെ മുന്നില്‍ വച്ച് ഏറ്റുമുട്ടലുണ്ടായി എന്ന് പ്രദേശവാസി പറഞ്ഞു. തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ തുടരുകയാണ്.

SHARE