ബിജു-സംയുക്ത വിവാഹത്തിന് കാരണക്കാര്‍ ഇവരാണ്….

മലയാള സിനിമയില്‍ നിരവധി ആരധകരുള്ള താരദമ്പതിമാരാണ് ബിജു മേനോനും സംയുക്താ വര്‍മയും. പ്രണയ വിവാഹിതരായ തങ്ങളുടെ ജീവിതത്തില്‍ ബ്രോക്കര്‍മാരായി പ്രവര്‍ത്തിച്ചത് പ്രേക്ഷകരാണെന്ന് പറയുകയാണ് ബിജുമേനോന്‍. തന്റെ പുതിയ ചിത്രമായ ആദ്യരാത്രിയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എം യു.എ.ഇ ആര്‍ജെ നീനയുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ചിത്രത്തില്‍ മനോഹരന്‍ എന്ന കല്യാണ ബ്രോക്കറുടെ കഥാപാത്രമാണ് ബിജു മേനോന്റേത്. അതുകൊണ്ടുതന്നെ ബിജു മേനോന്റെയും സംയുക്തയുടേയും ജീവിതത്തില്‍ ഒരു കല്യാണ ബ്രോക്കര്‍ ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.

‘ഞങ്ങളുടെ ഇടയില്‍ ഒരു ഹംസം ഉണ്ടായിരുന്നില്ല. ജനങ്ങളാണ് ഞങ്ങളുടെ ബ്രോക്കര്‍. ഒരുമിച്ചു രണ്ട് സിനിമ ചെയ്തപ്പോള്‍ ആള്‍ക്കാരാണ് സംസാരിച്ചു തുടങ്ങിയത് ഇവര്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവാണെന്നും ഒക്കെ. അങ്ങനെ ആള്‍ക്കാര്‍ സംസാരിച്ചു തുടങ്ങിയതിനു ശേഷമാണ് ഞങ്ങള്‍ അതിനെ പറ്റി ആലോചിച്ചതുതന്നെ. അവര്‍ അങ്ങനെ പറഞ്ഞ് പറഞ്ഞ് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് നമ്മള്‍ ആലോചിക്കുന്നത്.

ഞങ്ങളുടെ പ്രണയത്തില്‍ വില്ലന്മാര്‍ ഉണ്ടായിരുന്നില്ല. ആള്‍ക്കാര്‍ക്കിഷ്ടമായിരുന്നു ഈ ഒരു ജോഡി. പിന്നെ ഞങ്ങളുടെ വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും തൃശൂരില്‍ നിന്നാണ്. ഒരു മിഡില്‍ ക്‌ളാസ് കുടുംബമാണ് ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഒരു വില്ലന്‍ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല..’, ബിജു മേനോന്‍ പറയുന്നു.

SHARE