സഞ്ജുവിന് ഇരട്ട സെഞ്ച്വറി; റെക്കോര്‍ഡ് കൂട്ടുകെട്ട്…!!!

വിജയ് ഹസാരെ ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്‌ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു മിന്നല്‍ വേഗത്തില്‍ ഇരട്ട സെഞ്ചുറി നേടിയത്. 125 പന്തിലാണ് സഞ്ജു ഇരട്ട സെഞ്ചുറിയിലെത്തിയത്. 129 പന്തില്‍ 21 ബൗണ്ടറിയും 10 സിക്‌സറും അടങ്ങുന്ന ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്(212 നോട്ടൗട്ട്).

മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ടും സഞ്ജു കുറിച്ചു. ഇരുവരും ചേര്‍ന്ന് 338 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സഞ്ജു-സച്ചിന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കേരളം കൂറ്റന്‍ സ്‌കോറും നേടി.

10 റണ്‍സെടുത്ത നായകന്‍ ഉത്തപ്പയും ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദും പുറത്തായ ശേഷം ഒത്തുചേര്‍ന്ന സഞ്ജു-സച്ചിന്‍ കൂട്ടുകെട്ട് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

SHARE