ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2019-20 അസസ്മെന്റ് വര്‍ഷത്തിലെ ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയാണ് ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത്. സമയപരിധി ജൂലൈ 31ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്.

2019-20 അസസ്മെന്റ് വര്‍ഷത്തിലെ ഫോം 16 നല്‍കുന്നതിനുള്ള സമയപരിധി നീട്ടിയതോടെ നിരവധി നികുതിദായകര്‍ക്ക് പ്രശ്നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുള്‍പ്പെടെ ആദായ നികുതിദായകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് റിട്ടേണ്‍ സമയപരിധി നീട്ടിയത്.

Similar Articles

Comments

Advertismentspot_img

Most Popular