സന്തോഷം ലഭിച്ചില്ല..!!! മതത്തില്‍നിന്ന് അകലേണ്ടി വന്നു..; അഭിനയം നിര്‍ത്തുകയാണെന്ന് നടി

അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടി സൈറ വസീം. അഞ്ച് കൊല്ലത്തെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്നകാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്. സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതം മറ്റൊന്നായെന്നും, അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നെന്നും സൈറ വസീം പോസ്റ്റില്‍ പറയുന്നു.

അഞ്ച് വര്‍ഷമായി തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷം ലഭിച്ചില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് എന്റെ സ്ഥലമായി അനുഭവപ്പെട്ടില്ല. ഒരുപാട് സ്നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, പക്ഷെ ഞാന്‍ അറിയാതെ തന്നെ എന്റെ വിശ്വാസത്തില്‍ നിന്നും അകലുകയായിരുന്നെന്ന് ഇവര്‍ കുറിക്കുന്നു.

എപ്പോഴും എന്റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ എന്റെ മതവുമായുള്ള എന്റെ ബന്ധം പ്രശ്‌നത്തിലാകുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധികുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ ‘ബറാക്ക’യും അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി.

ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ വസീം പറയുന്നു.

SHARE