പള്ളിത്തര്‍ക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: പള്ളിത്തര്‍ക്കം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോണ്‍ പറഞ്ഞു. പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നും വൈദിക ട്രസ്റ്റി പറഞ്ഞു. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിത്തര്‍ക്കത്തില്‍ സഭാ സമരം ഏറ്റെടുക്കാനും തീരുമാനമായി.

പള്ളിത്തര്‍ക്കത്തില്‍ സ്വീകരിക്കേണ്ട തുടര്‍നിലപാട് സ്വീകരിക്കാന്‍ ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ ചേര്‍ന്ന സുന്നഹദോസിലാണ് തീരുമാനം. അതേസമയം പെരുമ്പാവൂര്‍ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചര്‍ച്ച തുടരുകയാണ്. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇരുപക്ഷത്ത് നിന്നും 3 പേര്‍ വീതമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

SHARE