കോണ്‍ഗ്രസില്‍ കൂട്ടരാജി; മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ചത് 120 ലേറെ നേതാക്കള്‍..!!!

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും ചുമതലകളില്‍ നിന്ന് നേതാക്കള്‍ കൂട്ടമായി രാജിവയ്ക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ 120 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് തന്റെ ടീമുണ്ടാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് വിവരം.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനം, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം, മഹിള കോണ്‍ഗ്രസ് നേതൃസ്ഥാനം എന്നിവയാണ് നേതാക്കള്‍ ഒഴിഞ്ഞത്. ഇത് രാഹുല്‍ ഗാന്ധിയോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും സൂചകമാണെന്നാണ് കൂട്ടരാജിക്കത്തില്‍ പറയുന്നത്.

വ്യാഴാഴ്ച രാത്രിയാണ് കൂട്ടരാജി ആരംഭിച്ചത്. മധ്യപ്രദേശില്‍ നിന്നുള്ള വിവേക് തന്‍ഖ എന്ന കോണ്‍ഗ്രസ് നേതാവാണ് ഇതിന് തുടക്കം കുറിച്ചത്. ഇദ്ദേഹം മധ്യപ്രദേശിലെ നിയമവിവരാവകാശ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് രാജിവച്ചത്. രാഹുല്‍ ഗാന്ധിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന് സ്വന്തം ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജി സമര്‍പ്പിക്കണമെന്നുമാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്.

പോരാട്ടത്തിന് സാധിക്കുന്ന വിധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനുള്ള അപേക്ഷയും ഇദ്ദേഹം രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വച്ചു. ഇന്ന് ഉച്ചയ്ക്ക് നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള രാജേഷ് ലിലോതിയ ദില്ലി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തൊട്ടുപിന്നാലെ നിരവധി നേതാക്കളാണ് രാജി പ്രഖ്യാപനം നടത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular